2012, നവംബർ 4, ഞായറാഴ്‌ച

മദ്ഹ് ഗാനം എഡിറ്റ്‌

ആവദുണ്ടാവും കാലം 
************************************
അള്ളാഹുവിന്‍ തിരു വലിയെ 
**************************************
എല്ലോരുടെയും ജീവിതത്തിലൊരു 

8888888888888888888888888888888888888888
ജീവിത രേഖ വരച്ചതാരാ 

88888888888888888888888888888888888888
കട്ടിക്കനിയാ മുറബ്ബി

***********************************************
മുബല്ലിഗുല്‍ ഇഹ്സാന്‍ 

************************************************
വഅലമൂ അന്ന ഫീകും റസൂലുള്ള [സ]

*************************************************

2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

മുഖവുര ഭാഗം [2]

ഇസ്ലാമിന്റെയും ഈമാനിന്റെയും ഫര്‍ളുകളാണ്‌ രണ്ടാമതായി അറി യേണ്ടത് .ഇതുരണ്ടും ഉണ്ടെങ്കില്‍ മാത്രമേ ശാശ്വതമായ
സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനും നരക ശിക്ഷയെ കാക്കാനും ക 
ഴിയുകയുള്ളൂ ,,,
ഈമാനും ഇസ്‌ലാമും അനുസരിച്ച് ജീവിച്ചില്ലെങ്കില്‍ മരണാനന്ത
രം ശാശ്വതമായ നരക ശിക്ഷയില്‍ കഴിഞ്ഞു കൂടേണ്ടി വരും ,നമു
ക്കേവര്‍ക്കും ഈമാനും ഇസ്‌ലാമും ഉള്‍ക്കൊണ്ട ജീവിതവും നരക 
മോചനവും ശാശ്വതമായ സ്വര്‍ഗ്ഗവും നല്‍കുമാറാവട്ടെ ആമീന്‍ ,,
*
ഉമറുബ്നുല്‍ ഖത്വബ് [റ]വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീ 
സില്‍ ഇങ്ങിനെ കാണാം ,"അദ്ദേഹം പറയുന്നു "ഞങ്ങള്‍ നബി[സ] യുടെ സന്നിധിയില്‍ ഇരിക്കുന്ന സമയത്ത് നല്ല കറുപ്പ് 
മുടിയാലും വെളുപ്പ്‌ കൂടുതലുള്ള വസ്ത്രത്തിലും വളരെ ഭംഗിയുള്ള 
സൗന്ദര്യമുള്ള ഒരു വ്യക്തി ആഗാതനായി,അദ്ദേഹത്തില്‍ യാത്രയു
ടെ അടയാളമൊന്നും കാണപ്പെടുന്നില്ല,
*
ഞങ്ങളില്‍ നിന്ന് ആര്‍ക്കും അദ്ദേഹത്തെ പരിചയവുമില്ല ,തന്റെ 
രണ്ടുകൈകളും രണ്ടു തുടകളിലും വെച്ച് രണ്ട് മുട്ടുകാലുകളും നബി 
[സ]യുടെ മുട്ടുകാലോട് ചേര്‍ത്ത് വെച്ച് നബി[സ]യുടെ അടുക്കല്‍ 
ഇരുന്നു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു ,
*
മുഹമ്മദേ[സ]ഇസ്ലാമിനെ പറ്റി എനിക്ക് പറഞ്ഞു തരൂ,നബി[സ]
പറഞ്ഞു ,ഇസ്‌ലാം നിശ്ചയമായും അള്ളാഹു ഒഴികെ ആരാധനക്ക 
ര്‍ഹനായി ഒരുവസ്തുവുംതന്നെ ഇല്ലെന്നും നിശ്ചയം മുഹമ്മദ്‌[സ]
അള്ളാഹുവിന്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കലാകുന്നു,ന
മസ്കാരം കൃത്യമായി നിലനിര്‍ത്തലും സക്കാത്ത് കൊടുക്കലും റമ
ളാന്‍ വൃതമനുഷ്ടിക്കലും കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യലുമാകുന്നു ,അ
ദ്ദേഹം പറഞ്ഞു നീ സത്യം പറഞ്ഞു ,,,,

പിന്നെ അദ്ധീഹം ചോദിച്ചു,ഈമാനിനെ പറ്റിപറഞ്ഞു തരൂ,നബി
[സ]പറഞ്ഞു ,,ഈമാന്‍ നീ അള്ളാഹുവിലും അവന്റെ മലക്കുകളിലും  അവന്റെ കിതാബുകളിലും അവന്റെ മുര്‍സലുകളിലും  അന്ത്യനാളിലും നന്മയും തിന്മയുമായ എല്ലാകാര്യ  
ങ്ങളും അള്ളാഹുവില്‍ നിന്നാണെന്നതിലും വിശ്വസിക്കലാകുന്നു,
അപ്പോള്‍ അദ്ദേഹം പറഞ്ഞു നീ സത്യം പറഞ്ഞു ,,,,
*
പിന്നീട് അദ്ദേഹം ചോദിച്ചു,ഇഹ്സാനിനെ പറ്റി പറഞ്ഞു തരുക,,
അപ്പോള്‍ നബി[സ]പറഞ്ഞു ,നീ അള്ളാഹുവിനെ കാണുന്നതുപോ
ലെ ഇബാദത്ത് ചെയ്യലാകുന്നു,നീ അവനെ കാനുന്നവനായില്ലെ
ങ്കില്‍ നിശ്ചയം അവന്‍ നിന്നെ കാണുന്നുണ്ട് എന്നത് പോലെ ഇ
ബാദത്ത് എടുക്കുക ,,അപ്പോള്‍ അദ്ദേഹം പറഞ്ഞു മുഹമ്മദേ നീ 
സത്യം പറഞ്ഞു ,,
അദ്ദേഹം തുടര്‍ന്ന് ,ഖിയാമത്ത്‌ നാളിനെ കുറിച്ച് പറഞ്ഞു തരിക ,
അപ്പോള്‍ നബി[സ]പറഞ്ഞു ,അതിനെ പറ്റി ചോദിക്കപ്പെട്ട ആള്‍ 
ചോദിച്ച ആളിനേക്കാള്‍ അറിവുള്ളവനല്ല"എന്നാല്‍ അതിന്റെ ചില  അടയാളങ്ങള്‍ നീഎനിക്ക് വിവരിച്ചു തരിക,അപ്പോള്‍ നബി
[സ]പറഞ്ഞു ,
അടിമസ്ത്രീ യജമാനസ്തീയെ പ്രസവിക്കലാകുന്നു,ആട്ടിടയന്മാ
രും അഗതികളും വസ്ത്രമില്ലാത്തവരും നഗ്നപാദരുമായവര്‍ ഭവന നിര്‍മ്മാണത്തില്‍ അഹങ്കരിക്കുന്നതായി നീ കാണലാകുന്നു,
അതിനുശേഷം ആഗതന്‍ അപ്രത്യക്ഷനായി,കുറച്ചുകഴിഞ്ഞു നബി 
[സ]ചോദിച്ചു ഉമറേ ചോദ്യകര്‍ത്താവ് ആരാണെന്ന് അറിയുമോ ?
അപ്പോള്‍ ഉമര്‍ [റ]പറഞ്ഞു .അള്ളാഹു വറസൂലുഹൂ അഅ'ലം"
അള്ളാഹുവിനും അവന്റെ റസൂലിനും അറിയും ...
*
അപ്പോള്‍ നബി[സ]പറഞ്ഞു ആ വന്നത് ജിബ്രീല്‍ [അ]ആയിരുന്നു , അത് നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക്‌ പഠിപ്പിച്ചു തരു 
ന്നതിന് വേണ്ടി വന്നതായിരുന്നു.സാരസമ്പൂര്‍ണമായ മഹത്തായ 
ഈ ഹദീസില്‍ നിന്ന് തന്നെ ദീനിന്റെ അടിസ്ഥാനപരമായ കാര്യ 
ങ്ങള്‍ ഏറെക്കുറെ നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു ,,,,
***************************************************

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

മുഖവുര ഭാഗം [1]

                     വിശ്വാസം കര്‍മ്മം സംസ്കരണം 
           മര്‍ഹൂം ഏലംകുളം മുഹമ്മദ്‌ മുസ്ലിയാര്‍
            [ജമാലുള്ളാ ഷാഹ് സുഹൂരി ][റ]രചിച്ച 
                        കൃതിയില്‍ നിന്ന് 
        **************************************
മുഖവുര 
പരമ കാരുണ്യകനും കരുണാനിധിയുമായ അള്ളാഹുവിന്‍റെ നാമ 
ത്തില്‍ സര്‍വ്വ സ്തുതിയും അവനുമാത്രം -ലോകാനുഗ്രഹിയായ മു
ഹമ്മദ് നബി [സ]യിലും അവിടുത്തെ കുടുംബാധികളിലും സ്വഹാ
ബികളിലും അള്ളാഹുവിന്റെ കൃപ കടാക്ഷങ്ങള്‍ സദാവര്‍ഷിക്കുമാ
റാവട്ടെ ആമീന്‍ ,,,
മനുഷ്യന്‍ അള്ളാഹുവിന്റെ ഉത്തമ സൃഷ്ടിയാണ്,ബിദ്ധിയും വിവേ
കവും നല്‍കി മനുഷ്യനെ അവന്‍ ഉല്‍കൃഷ്ടനാക്കി,അതിനാല്‍ അ
വന്‍ ഒരു സൃഷ്ടിയാണെന്നും അവനൊരു സൃഷ്ടാവുണ്ടെന്നും അ
വന് ജീവനും ഭക്ഷണവും അറിവും മറ്റാവശ്യമായ മുഴുവനും നല്‍കി 
അവനെ പരിപാലിക്കുന്ന ഒരുരക്ഷിതാവുണ്ട് എന്നും അറിയല്‍ പ്ര 
യാസകരമായ ഒന്നല്ല,
അതുകൊണ്ട്തന്നെ പ്രായപൂര്‍ത്തിയും വിശേഷബുദ്ധിയും ഉള്ള ഏ
തൊരാള്‍ക്കും ആദ്യമായി നിര്‍ബന്ധമാകുന്നത് അവന്‍ ഒരു സൃഷ്
ടി ആണെന്നും അവനു സൃഷ്ടാവും പരിപാലകനുമായ ഒരുവന്‍ ഉ 
ണ്ടെന്നും അവനാണു അള്ളാഹു,അള്ളാഹുവല്ലാതെ ആരാധനക്കര്‍
ഹന്‍ മറ്റാരുമില്ലെന്നുമുള്ള അറിവാകുന്നു ,
അള്ളാഹു പറയുന്നു,وما خلقت لجن والانس إلاّ ليعبدون ،،
മനുഷ്യനെയും ജിന്നിനെയും ഞാന്‍ പടച്ചിട്ടെയില്ല എനിക്ക് ഇബാ
ദത്ത് എടുക്കാന്‍ വേണ്ടിയല്ലാതെ ,,,,!ഇബാദത്ത് എടുക്കാന്‍ വേണ്ടി ,എന്ന് പറയുന്നിടത്ത് ,ഇബ്നു അബ്ബാസ്‌ [റ]തഫ്സീര്‍ നല്‍കുന്നത് അള്ളാഹുവിനെ അറിയാന്‍ വേണ്ടിയല്ലാതെ പടച്ചിട്ടി
ല്ല,എന്നാണ്, ഈ തഫ്സീറിന്ന് ആധാരം താഴെ പറയുന്ന ഖുദ്സി
യായ ഹദീസാണ് ,,,
ഞാന്‍ ഒരു മറക്കപ്പെട്ട നിധിയായിരുന്നു,എന്നെ 
അറിയപ്പെടലിനെ ഞാന്‍ ഇഷ്ടം വെച്ചു അപ്പോ
ള്‍ ഞാന്‍ സൃഷ്ടികളെ സൃഷ്ടിച്ചു,
ഈ ഹദീസില്‍ നിന്ന് നമ്മെ അള്ളാഹു സൃഷ്ടിച്ചതിന്റെ ഉദ്ദേശ ല 
ക്ഷ്യം അവനെ അറിയാലാണെന്ന് സ്പഷ്ടമായി,നബി[സ]പറ 
ഞ്ഞു,ആര് തന്റെ നഫ്സിനെ അറിഞ്ഞോ അവന്‍ അവന്റെ റബ്ബി 
നെ അറിഞ്ഞു ,ഈ മഹല്‍ വാക്യത്തില്‍ നിന്നും ഏതൊരുവന്‍ ത 
ന്റെ നഫ്സിനെ അറിഞ്ഞില്ലയോ അവന്‍ തന്റെ റബ്ബിനെ അറിയു
കയില്ലെന്ന് മനസ്സിലാക്കാവുന്നതാണ് ,
അപ്പോള്‍ നഫ്സിനെ അറിയലാണ് അള്ളാഹുവിനെ അറിയാനു
ള്ള മാര്‍ഗ്ഗം,നഫ്സിനെ അറിയലല്ലാതെ അള്ളാഹുവിനെ അറിയാ
ന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്ന് ശൈഖുല്‍ അക്ബര്‍ [റ]പറഞ്ഞിട്ടു
ണ്ട്,അല്ലാഹുവിനെ അറിഞ്ഞവന്‍ അവനെ ആഗ്രഹിക്കുകയും സ്നേഹി ക്കുകയും അവനോട് യോജിക്കുന്നത് ഇഷ്ടപ്പെടുകയും എ
തിരാകുന്നത് ഭയപ്പെടുകയും അനന്തരം അവന്റെ വിധിവിലക്കുക
ള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും ,
അങ്ങിനെ അള്ളാഹുവിന്റെ അടുക്കല്‍ സ്വീകാര്യവാനും ആകും,മറി
ച്ച് റബ്ബിനെ അറിയാത്തവന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചോ ഭൗതി കമായ കാര്യലാഭാങ്ങള്‍ക്ക് വേണ്ടിയോ അവന്റെ വിധിവില
ക്കുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചേക്കാം,എന്നാല്‍ അള്ളാഹുവിനെ  അറിയാത്തവരില്‍ നിന്ന് അവനെ സ്നേഹിക്കലും 
ഭയപ്പെടലും ഒരിക്കലും ഉണ്ടായവുകയില്ല, അപ്പോള്‍ ഏതൊരാളും 
ആദ്യമായി അറിയേണ്ടത് അവന്‍ ഒരു സൃഷ്ടിയാണ് .അവന് സൃ
സ്ടാവും പരിപാലകനുമായ ഒരു രക്ഷിതാവുണ്ട് ,അവനാണ് അള്ളാഹു, അവനല്ലാതെ മറ്റൊരു വസ്തുവിനും വല്ല വസ്തുവിനെ
യും സൃഷ്ടിക്കാനോ അതിനെ പരിപാലിക്കാനോ യാതൊരു കഴി
വുമില്ല,അതുകൊണ്ട് തന്നെ ആരാധിക്കപ്പെടാനുള്ള അര്‍ഹത അള്ളാ ഹുവിന് മാത്രമേയുള്ളൂ എന്നുമാകുന്നു ,,,,
***************************************************
തുടര്‍ഭാഗം കാണാന്‍ 
http://elamkulamjamaalullaashaazuhoori.blogspot.com/2012/10/2.html
**************************************************************************

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

ഇസ്ലാമിക പ്രസംഗം [ലത്തീഫ് മാഷ്‌ ]

തരിശ് ഭാഗം [6]
*******************************
തരിശ് ഭാഗം [7]

******************************
തരിശ് ഭാഗം [8]
**************************
തരിശ് ഭാഗം [9]
*****************************
തരിശ് ഭാഗം [10]
****************************
തരിശ് ഭാഗം [11]
******************************
തരിശ് ഭാഗം [12]
********************************
തരിശ് ഭാഗം [13]
******************************
തരിശ് ഭാഗം [14]
**************************






2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

ഇസ്ലാമിക പ്രസംഗം

തരിശ് ഭാഗം  [1]
******************************
തരിശ് ഭാഗം [2]
*******************************
തരിശ് ഭാഗം [3]
********************************
തരിശ് ഭാഗം [4]
******************************
തരിശ് ഭാഗം [5]
*******************************
തുടര്‍ഭാഗം കാണാന്‍ 
***********************************************