2012, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

മുഖവുര ഭാഗം [2]

ഇസ്ലാമിന്റെയും ഈമാനിന്റെയും ഫര്‍ളുകളാണ്‌ രണ്ടാമതായി അറി യേണ്ടത് .ഇതുരണ്ടും ഉണ്ടെങ്കില്‍ മാത്രമേ ശാശ്വതമായ
സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനും നരക ശിക്ഷയെ കാക്കാനും ക 
ഴിയുകയുള്ളൂ ,,,
ഈമാനും ഇസ്‌ലാമും അനുസരിച്ച് ജീവിച്ചില്ലെങ്കില്‍ മരണാനന്ത
രം ശാശ്വതമായ നരക ശിക്ഷയില്‍ കഴിഞ്ഞു കൂടേണ്ടി വരും ,നമു
ക്കേവര്‍ക്കും ഈമാനും ഇസ്‌ലാമും ഉള്‍ക്കൊണ്ട ജീവിതവും നരക 
മോചനവും ശാശ്വതമായ സ്വര്‍ഗ്ഗവും നല്‍കുമാറാവട്ടെ ആമീന്‍ ,,
*
ഉമറുബ്നുല്‍ ഖത്വബ് [റ]വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീ 
സില്‍ ഇങ്ങിനെ കാണാം ,"അദ്ദേഹം പറയുന്നു "ഞങ്ങള്‍ നബി[സ] യുടെ സന്നിധിയില്‍ ഇരിക്കുന്ന സമയത്ത് നല്ല കറുപ്പ് 
മുടിയാലും വെളുപ്പ്‌ കൂടുതലുള്ള വസ്ത്രത്തിലും വളരെ ഭംഗിയുള്ള 
സൗന്ദര്യമുള്ള ഒരു വ്യക്തി ആഗാതനായി,അദ്ദേഹത്തില്‍ യാത്രയു
ടെ അടയാളമൊന്നും കാണപ്പെടുന്നില്ല,
*
ഞങ്ങളില്‍ നിന്ന് ആര്‍ക്കും അദ്ദേഹത്തെ പരിചയവുമില്ല ,തന്റെ 
രണ്ടുകൈകളും രണ്ടു തുടകളിലും വെച്ച് രണ്ട് മുട്ടുകാലുകളും നബി 
[സ]യുടെ മുട്ടുകാലോട് ചേര്‍ത്ത് വെച്ച് നബി[സ]യുടെ അടുക്കല്‍ 
ഇരുന്നു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു ,
*
മുഹമ്മദേ[സ]ഇസ്ലാമിനെ പറ്റി എനിക്ക് പറഞ്ഞു തരൂ,നബി[സ]
പറഞ്ഞു ,ഇസ്‌ലാം നിശ്ചയമായും അള്ളാഹു ഒഴികെ ആരാധനക്ക 
ര്‍ഹനായി ഒരുവസ്തുവുംതന്നെ ഇല്ലെന്നും നിശ്ചയം മുഹമ്മദ്‌[സ]
അള്ളാഹുവിന്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കലാകുന്നു,ന
മസ്കാരം കൃത്യമായി നിലനിര്‍ത്തലും സക്കാത്ത് കൊടുക്കലും റമ
ളാന്‍ വൃതമനുഷ്ടിക്കലും കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യലുമാകുന്നു ,അ
ദ്ദേഹം പറഞ്ഞു നീ സത്യം പറഞ്ഞു ,,,,

പിന്നെ അദ്ധീഹം ചോദിച്ചു,ഈമാനിനെ പറ്റിപറഞ്ഞു തരൂ,നബി
[സ]പറഞ്ഞു ,,ഈമാന്‍ നീ അള്ളാഹുവിലും അവന്റെ മലക്കുകളിലും  അവന്റെ കിതാബുകളിലും അവന്റെ മുര്‍സലുകളിലും  അന്ത്യനാളിലും നന്മയും തിന്മയുമായ എല്ലാകാര്യ  
ങ്ങളും അള്ളാഹുവില്‍ നിന്നാണെന്നതിലും വിശ്വസിക്കലാകുന്നു,
അപ്പോള്‍ അദ്ദേഹം പറഞ്ഞു നീ സത്യം പറഞ്ഞു ,,,,
*
പിന്നീട് അദ്ദേഹം ചോദിച്ചു,ഇഹ്സാനിനെ പറ്റി പറഞ്ഞു തരുക,,
അപ്പോള്‍ നബി[സ]പറഞ്ഞു ,നീ അള്ളാഹുവിനെ കാണുന്നതുപോ
ലെ ഇബാദത്ത് ചെയ്യലാകുന്നു,നീ അവനെ കാനുന്നവനായില്ലെ
ങ്കില്‍ നിശ്ചയം അവന്‍ നിന്നെ കാണുന്നുണ്ട് എന്നത് പോലെ ഇ
ബാദത്ത് എടുക്കുക ,,അപ്പോള്‍ അദ്ദേഹം പറഞ്ഞു മുഹമ്മദേ നീ 
സത്യം പറഞ്ഞു ,,
അദ്ദേഹം തുടര്‍ന്ന് ,ഖിയാമത്ത്‌ നാളിനെ കുറിച്ച് പറഞ്ഞു തരിക ,
അപ്പോള്‍ നബി[സ]പറഞ്ഞു ,അതിനെ പറ്റി ചോദിക്കപ്പെട്ട ആള്‍ 
ചോദിച്ച ആളിനേക്കാള്‍ അറിവുള്ളവനല്ല"എന്നാല്‍ അതിന്റെ ചില  അടയാളങ്ങള്‍ നീഎനിക്ക് വിവരിച്ചു തരിക,അപ്പോള്‍ നബി
[സ]പറഞ്ഞു ,
അടിമസ്ത്രീ യജമാനസ്തീയെ പ്രസവിക്കലാകുന്നു,ആട്ടിടയന്മാ
രും അഗതികളും വസ്ത്രമില്ലാത്തവരും നഗ്നപാദരുമായവര്‍ ഭവന നിര്‍മ്മാണത്തില്‍ അഹങ്കരിക്കുന്നതായി നീ കാണലാകുന്നു,
അതിനുശേഷം ആഗതന്‍ അപ്രത്യക്ഷനായി,കുറച്ചുകഴിഞ്ഞു നബി 
[സ]ചോദിച്ചു ഉമറേ ചോദ്യകര്‍ത്താവ് ആരാണെന്ന് അറിയുമോ ?
അപ്പോള്‍ ഉമര്‍ [റ]പറഞ്ഞു .അള്ളാഹു വറസൂലുഹൂ അഅ'ലം"
അള്ളാഹുവിനും അവന്റെ റസൂലിനും അറിയും ...
*
അപ്പോള്‍ നബി[സ]പറഞ്ഞു ആ വന്നത് ജിബ്രീല്‍ [അ]ആയിരുന്നു , അത് നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക്‌ പഠിപ്പിച്ചു തരു 
ന്നതിന് വേണ്ടി വന്നതായിരുന്നു.സാരസമ്പൂര്‍ണമായ മഹത്തായ 
ഈ ഹദീസില്‍ നിന്ന് തന്നെ ദീനിന്റെ അടിസ്ഥാനപരമായ കാര്യ 
ങ്ങള്‍ ഏറെക്കുറെ നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു ,,,,
***************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ